മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ‘ഉയിരിൽ തൊടും’ എന്ന് തുടങ്ങുന്ന പ്രണയ ഗാനം പുറത്തിറങ്ങി. ഷെയ്ൻ നിഗവും പുതുമുഖം അന്ന ബെന്നും ചേർന്നഭിനയിച്ച ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും ആൻ ആമിയും ചേർന്നാണ്. സുഷിൻ ശ്യാമിന്റെതാണ് സംഗീതം.
ഫെബ്രുവരി 7ന് ചിത്രം റിലീസ് ചെയ്യും. സൗബിൻ, ശ്രീനാഥ് ഭാസി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.



