സംവിധായികയാകാനൊരുങ്ങി വരലക്ഷ്മി ശരത് കുമാർ

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയമായ താരമാണ് വരലക്ഷ്മി ശരത് കുമാർ. തമിവ് സൂപ്പർ താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. എന്നാൽ താരപുത്രി എന്ന ലേബലിൽ നിൽക്കാതെ സ്വതന്ത്രമായ ഇടം ഉണ്ടാക്കാൻ വരലക്ഷ്മിക്കു കഴിഞ്ഞു. അഭിനയത്തിൽ കഴിവുതെളിയിച്ച സ്ഥിതിക്ക് ഇനി സംവിധാനം കൂടി പരീക്ഷിക്കാനാണ് താരം ഒരുങ്ങുന്നത്. കണ്ണാമൂഞ്ചി എന്ന ചിത്രമാണ് വരലക്ഷ്മിയുടെ സംവിധാനത്തിൽ എത്തുക. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തിലെ നായികയും വരലക്ഷ്മിതന്നെ.ശ്രീ തേനന്ദല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം സാം സി.എസ്. ഇ കൃഷ്ണസാമി ഛായാഗ്രഹണം കൈകാര്യം ചെയ്യും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.