മഞ്ജു വാര്യറും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത്‌ സൗബിൻ ഷാഹിർ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘വെള്ളരിക്കാ പട്ടണം’. സിനിമയുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഫുൾ ഓൺ സ്റ്റുഡിയോസ്‌ നിർമ്മിക്കുന്ന ഈ സിനിമയുടെ രചന നിർവഹിക്കുന്നത്‌ ശരത്‌ കൃഷ്ണയും മഹേഷ്‌ വെട്ടിയാറും ചേർന്നാണ്. ജയേഷ്‌ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.