വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിമ്പുവും ഗൗതം മേനോനും ഒരുമിക്കുന്ന പുതിയ ചിത്രമാണ് വെന്ത് തനിന്തത് കാട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.എ. ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.താമരൈയാണ് ഗാനരചന നിർവഹിക്കുന്നത്.
കത്തിയെരിയുന്ന കാടിന്റെ പശ്ചാത്തലത്തിൽ, കയ്യിൽ ഒരു കമ്പും പിടിച്ചുനിൽക്കുന്ന ചിമ്പുവിനെ പോസ്റ്ററിൽ കാണാം. തിരുചെന്തൂറിലാകും സിനിമയുടെ ചിത്രീകരണം. വേൽസ് ഫിലിം ഇന്റർനാഷണൽ ആണ് നിർമാണം. നേരത്തെ ‘നദികളിലെയ് നീരാടും സൂരിയൻ എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്.



