വെട്രിമാരന്റെ പുതിയ സിനിമയിൽ കമൽഹാസൻ നായകനായെത്തും

തമിഴകം എന്നും കാത്തിരിക്കുന്നവയാണ് വെട്രിമാരന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രങ്ങള്‍. കലാമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തവയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും. ഇപ്പോഴിതാ കമല്‍ഹാസനെ നായകനാക്കി വെട്രിമാരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്.

കമല്‍ഹാസനും വെട്രിമാരനും ഒന്നിക്കുന്നതായി ചില സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കിയാകും ചിത്രം. കഥ കമലിന് ഇഷ്‍ടമായെന്നും, ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപുരം ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക. ധനുഷിനെ നായകനാക്കി സംവിധാനം ചെയ്‍ത അസുരൻ ആണ് വെട്രിമാരന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഫീച്ചര്‍ സിനിമ. സൂരി, വിജയ് സേതുപതി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ‘വിടുതലൈ’ ആണ് വെട്രിമാരന്റെ റിലീസ് ആകാനുള്ള അടുത്ത ചിത്രം. ഇത് കഴിഞ്ഞാൽ സൂര്യ നായകനാകുന്ന ‘വാടിവാസൽ’ ആകും അദ്ദേഹം സംവിധാനം ചെയ്യുന്ന അടുത്ത പ്രൊജക്റ്റ്‌.

Viduthalai Official Poster

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...