വിദ്യ ബാലന്റെ ‘ഷേര്‍ണി’യുടെ ട്രെയ്‌ലർ എത്തി; ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

വിദ്യാ ബാലന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘ഷേര്‍ണി’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഫോറസ്റ്റ് ഓഫിസറായാണ് വിദ്യാ ബാലന്‍ ചിത്രത്തിലെത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ശരദ് സക്സേന, ഇള അരുണ്‍, നീരജ് കാബി, വിജയ് റാസ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് മസൂര്‍ക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ‘ന്യൂട്ടന്‍’ എന്ന ചിത്രത്തിന് ശേഷം അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരീസും അബാന്‍ഡാന്റിയ എന്റര്‍ടൈന്റ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2020 ലെ ലോക്ക് ഡൗൺ സമയത്ത് ചിത്രീകരണം നിര്‍ത്തിവെച്ച ചിത്രം ഒക്ടോബറില്‍ പുനരാരംഭിക്കുകയായിരുന്നു. ‘ശകുന്തള ദേവി’ ആണ് വിദ്യാ ബാലന്റേതായി അവസാനം പുറത്തുവന്ന ചിത്രം.