ബോളിവുഡ് സൂപ്പർ താരം വിദ്യ ബാലന്റെ ‘ഷെർനി’ ഒടിടി റിലീസിന് എത്തുന്നു. ഫോറസ്റ്റ് ഓഫിസറായി താരം എത്തുന്ന സിനിമയാണ് ഷെര്‍നി. ജൂണിലായിരിക്കും ‘ഷെർനി’ എത്തുക. ശകുന്തളദേവി എന്ന സിനിമ താരത്തിന്റേതായി മുൻപ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരുന്നു. അമിത് മസുര്‍കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആമസോണ്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്മെന്റും ചേര്‍ന്നാണ് ഷെർനി നിര്‍മിക്കുന്നത്. വിദ്യാ ബാലനൊപ്പം ശരത് സക്സേന, മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



