നയൻതാരയും വിഘ്നേഷും തമ്മിലുള്ള കല്യാണം എന്ന്? വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് വിഘ്നേഷ്

മലയാള സിനിമ ലോകത്തിലൂടെ അഭിനയത്തിലേക്ക് വന്ന നടിയാണ് തിരുവല്ലക്കാരിയായ നയൻതാര. എന്നാൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്
തമിഴകത്തായിരുന്നു. വളരെ വൈകാതെ തന്നെ താര റാണിയായി മാറി കഴിഞ്ഞിരുന്നു. ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത് താരത്തിന്റെ വിവാഹത്തെ കുറിച്ചാണ്. നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ഏറെ വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലാണെങ്കിലും ഇതുവരെ വിവാഹക്കാര്യം ഇവര്‍ സ്ഥിതീകരിച്ചിട്ടില്ല. ഇപ്പോഴിതാ, വിവാഹത്തെ കുറിച്ച്‌ മനസ്സു തുറക്കുകയാണ് വിഘ്നേഷ് ശിവന്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടയിലായിരുന്നു
വിഘ്നേഷ് വിവാഹത്തെ കുറിച്ച്‌ സംസാരിച്ചത്. എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. “വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നല്‍കിയത്. മുന്‍പ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു. “ഞങ്ങള്‍ക്ക്
ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോക്കസ്
ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന്
നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം
ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.”

‘നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും
വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ്
ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

buy project professional 2019

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...