അമ്മയ്ക്ക് ഗോവയിൽ പിറന്നാൾ വിരുന്നൊരുക്കി നയൻസ്, ആഘോഷത്തിൽ പങ്കുചേർന്ന് വിഘ്നേശും കുടുംബവും

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മലയാളത്തിന്റെ പ്രിയപുത്രി നയൻതാര. നയൻസിന്റെ അമ്മ ഓമന കുര്യന്റെ പിറന്നാളോഘോഷമാണ് ഇന്ന് ട്രെന്റിംഗിൽ. ഗോവയിലാണ് താരസുന്ദരി അമ്മയ്ക്ക് പിറന്നാൾ വിരുന്നൊരുക്കിയത്. നയൻസിന്റെ പ്രിയ കൂട്ടുകാരൻ വിഘ്നേശും കുടുംബസമേതം അഘോഷത്തിൽ പങ്കുചേർന്നു. ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ ഇരു കുടുംബങ്ങളും അവധി ആഘോഷിക്കുകയാണ്. അവിടെ വച്ചായിരുന്നു ഓമന കുര്യത്തിന് സര്‍പ്രൈസ് ഒരുക്കിയത്.

മിസ് കുര്യന്‍ എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ വിഘ്‌നേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ചിത്രത്തിൽ വിഘ്‌നേശിന്റെ അമ്മ മീന കുമാരിയും ഉണ്ടായിരുന്നു. നയൻസും വിഘ്നേശും കൊച്ചിയിൽ താരത്തിന്റെ വീട്ടിലാണ് ഓണം ആഘോഷിച്ചത്. പിന്നീട് ഇരുവരും നേരേ പോയത് ഗോവയിലേക്കായിരുന്നു. ഇരുകുടുംബങ്ങളും അവരോടൊപ്പം എത്തിയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...