വിജയ്‌ ദേവരകൊണ്ടയും മാളവികയും ഒന്നിക്കുന്ന ‘ഹീറോ’ ചിത്രീകരണം ആരംഭിച്ചു; പൂജ ചിത്രങ്ങൾ കാണാം !!

തെലുഗു സിനിമയുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ യൂത്ത്‌ സെൻസേഷൻ ആയ വിജയ്‌ ദേവരകൊണ്ട നായകനാകുന്ന പുതിയ സിനിമ ‘ഹീറോ’ യുടെ പൂജ ചടങ്ങുകൾ ഹൈദരബാദ്‌ വെച്ച്‌ ഇന്ന് നടന്നു.

‪നവാഗതനായ ആനന്ദ്‌ അണ്ണാമലൈ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്പോർട്സ്‌ ആസ്പദമാക്കിയുള്ള റൊമാന്റിക്‌ ചിത്രമാണ്. വിജയ്‌ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ബൈക്‌ റേസർ ആണെന്നാണ് വിവരങ്ങൾ. പട്ടം പോലെ, പേട്ട എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക്‌ സുപരിചിതയായ മലയാളി കൂടിയായ മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്‌.

ഇതിനോടകം തന്നെ പാട്ടുകളും ടീസറും തരംഗമായ ഡിയർ കോമ്രേഡ്‌ ആണ് വിജയ്‌ ദേവരകൊണ്ടയുടെ അടുത്ത റിലീസ്‌ ചെയ്യാനുള്ള ചിത്രം.ഇത്‌ കൂടാതെ ഷൂട്ടിംഗ്‌ തുടങ്ങിയ ക്രാന്തി കുമാർ സംവിധാനം ചെയ്ത്‌ ഐശ്വര്യ രാജേഷ്‌, റാഷി ഖന്ന തുടങ്ങിയവർ നായികമാരാകുന്ന ചിത്രവും വരാനുണ്ട്‌. ഇതിന് ശേഷം ആയിരിക്കും ഹീറോയുടെ റിലീസ്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments