വിജയുടെ സ്നേഹ സമ്മാനമണിഞ്ഞ് അല്ലു; അണ്ണൻ പൊളിയെന്ന് വിജയുടെ ട്വീറ്റ്

തെന്നിന്ത്യൻ പ്രക്ഷകരുടെ ഇഷ്ട താരങ്ങളാണ് അല്ലു അർജുനും വിജയ് ദേവരക്കൊണ്ടയും. തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളായ ഇരുവരുചേയും ട്വിറ്റർ പോസ്റ്റുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിജയ് ദേവേരകൊണ്ട സമ്മാനിച്ച ഡ്രസ്സ് അണിഞ്ഞുള്ള ചിത്രമാണ് അല്ലു അര്‍ജുന്‍ പങ്കുവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ ട്വീറ്റ് വിജയ് ദേവേരകൊണ്ടയും പങ്കുവച്ചിട്ടുണ്ട്. എന്തായാലും ചിത്രങ്ങള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

2020 ഫെബ്രുവരിയില്‍ ‘റൗഡി വെയര്‍ എന്ന പേരില്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് വിജയ് ദേവേരകൊണ്ട ആരംഭിച്ചിരുന്നു. തന്റെ ബ്രാന്‍ഡ് പ്രൊഡക്റ്റാണ് വിജയ് ദേവേരകൊണ്ട അല്ലുവിന് സമ്മാനിച്ചിരിക്കുന്നത്.