ആരാധകനെ ഫോൺ വിളിച്ച്‌ സർപ്രൈസ്‌ നൽകി തെലുഗു സൂപ്പർതാരം വിജയ്‌..!!

 

തെലുഗു യുവ പ്രേക്ഷകരുടെ ഇഷ്ട താരമായി തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച്‌ മുന്നേറുന്ന വിജയ്‌ ദേവരകൊണ്ട സ്വന്തം ആറ്റിട്യൂഡിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും ഏറെ ‌ വ്യത്യസ്തനായ ഒരാളാണ്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട്‌ തെലുഗു സിനിമയിലും തെലുഗു സിനിമ പ്രേക്ഷകർക്കിടയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ ഒരു നടനാണ് വിജയ്‌. ഇപ്പോൾ സായ്‌ എന്നു പേരുള്ള തന്റെ ആരാധകനെ ഫോണിൽ വിളിച്ച്‌ വിജയ്‌ നൽകിയ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ വിദ്യാർത്ഥിയാണ് സായ്‌. തന്റെ ഇഷ്ടതാരത്തിന്റെ കൂടെ ഫോണിൽ സംസാരിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments