വിജയ് ദേവരകൊണ്ട ചിത്രം ലൈഗര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

തെലുങ്കു പ്രേക്ഷകരുടെ ആവേശമാണ് യുവതാരം വിജയ് ദേവരക്കൊണ്ട. താരം ഇപ്പോഴിതാ താരം നായകനായെത്തുന്ന ലൈഗര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിക്കഴിഞ്ഞു. തന്റെ സോഷ്യല്‍മീഡിയയിലൂടെയാണ് വിജയ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്.

ഫസ്റ്റ്‌ലുക്കില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുരി ജന്നാഥ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ലൈഗര്‍.കരണ്‍ ജോഹറാണ് ബോളിവുഡില്‍ ചിത്രം എത്തിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

നായകിയായി എത്തുന്നത് അനന്യ പാണ്ഡേയാണ്. അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രമാണ്് ലൈഗര്‍. വിജയിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...