തന്റെ സിനിമയെ വിമർശിച്ച പാർവതിക്ക്‌ കിടിലൻ മറുപടി കൊടുത്ത്‌ വിജയ്‌ ദേവരകൊണ്ട

മലയാളത്തിലെ ഒരു പിടി മികച്ച കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന നടിയാണ് പാർവതി. മുൻപ് കസബ എന്ന ചിത്രത്തിന് നേരെ നടത്തിയ അഭിപ്രായ പ്രകടനം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ഫിലിം കമ്പാനിയൻ നടത്തിയ ചാറ്റ് ഷോയിൽ വിവാദം ഉണ്ടാക്കിയ അഭിപ്രായം പാർവതി പറഞ്ഞത്.

വിജയ്‌ ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഢി എന്ന ചിത്രം മൊത്തം സ്ത്രീവിരുദ്ധ ഗ്ലോറിഫിക്കേഷൻ ആണെന്നും അത്തരം സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും ആണ് പാർവതിയുടെ ഭാഗം. അത് സമൂഹത്തെ സ്വാധീനിക്കുകയും വലിയ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും പാർവതി പറയുന്നു. വിജയ്‌ ദേവരകൊണ്ടയുടെ മുന്നിൽ വെച്ചായിരുന്നു പാർവതിയുടെ ഈ അഭിപ്രായ പ്രകടനം.

എന്നാൽ ഈ തെറ്റുകൾ എല്ലാം സിനിമയിലേക്ക് ഇടരുത് എന്നും ഒരാൾ വളർന്നു വന്ന സാഹചര്യമോ വളർന്ന രീതിയോ ആണ് സിനിമയിൽ നിന്നും കഥാപാത്രത്തെ അനുകരിക്കാനും മറ്റും പ്രേരിപ്പിക്കുന്നത് എന്നും ദേവരകൊണ്ട പറയുന്നു. പാർവതി പറഞ്ഞത് പൂർണമായും എതിർത്തു കൊണ്ടായിരുന്നു ദേവരകൊണ്ട തന്റെ അഭിപ്രായം പങ്കു വച്ചത്. മനോജ് വാജ്‌പേയ് അതിനെ പിന്താങ്ങുകയും ചെയ്തു.

രണ്ട്‌ പേരെയും എതിർത്തും അനുകൂലിച്ചും നിരവധി പേർ ഇതിനോടകം സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x