അർജുൻ റെഡ്ഡി, ഗീത ഗോവിന്ദം എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം തെന്നിന്ത്യൻ സെൻസേഷൻ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് ‘ടാക്സിവാല’. നവാഗതനായ രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം പ്രിയങ്കയാണ് നായിക. ഹൈദരബാദിൽ ഇന്ന് നടന്ന മെഗാ ഇവന്റിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു.
ക്വീൻ, രണം എന്നീ മലയാള സിനിമക്ക് സംഗീതം നൽകിയ ജേക്സ് ബിജോയ് ആണ് ഈ സിനിമക്ക് സംഗീതം നിർവഹിക്കുന്നത്. ചിത്രം നവംബർ 17ന് തിയേറ്ററുകളിലെത്തും.



