വിജയ് സേതുപതിയും സന്ദീപ് കിഷനും ഒന്നിക്കുന്നു; ആകാംക്ഷ നിറച്ച് മൈക്കിളിന്റെ ടൈറ്റിൽ പോസ്റ്റർ

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും തെലുങ്ക് യുവതാരം സന്ദീപ് കിഷനും ഒന്നിക്കുന്ന മൈക്കിള്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിര്‍മ്മാതാവ് സുനില്‍ നാരംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന്‍ ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യ ചിത്രം രഞ്ജിത് ജയക്കോടിയാണ് സംവിധാനം ചെയ്യുന്നത്.

ഭരത് ചൗധരിയുടെയും പുസ്‌കൂര്‍ റാം മോഹന്‍ റാവുവിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമാണ് മൈക്കിള്‍. നാരായണ്‍ ദാസ് കെ നാരങ്ങാണ് ചിത്രം അവതരിപ്പിക്കുന്നത്.