ചിരിപ്പിച്ച്, പേടിപ്പിച്ച് വിജയ് സേതുപതി ചിത്രം ‘അന്നാബെല്ലെ സേതുപതിയുടെ’ ട്രെയിലർ

വിജയ് സേതുപതി – തപ്സി പന്നു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദീപക് സുന്ദരരാജൻ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം ‘അന്നാബെല്ലെ സേതുപതിയുടെ’ ട്രെയിലർ എത്തി.വളരെ രസകരമായ ട്രെയ്‌ലർ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.

യോഗി ബാബു, ജഗപതി ബാബു, രാജേന്ദ്രപ്രസാദ്, രാധിക ശരത്കുമാർ, ദേവദർശിനി, വന്നെല്ല കിഷോർ, ചേതൻ, സുബ്ബു പഞ്ചു, മധുമിത, രാജ സുന്ദരം, സുരേഷ് മേനോൻ, ജോർജ് മേരി ജോൺ മേരി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഗൗതം ജോർജ് ആണ് ഛായാഗ്രാഹകൻ. സെപ്റ്റംബർ 17ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.സുധൻ സുന്ദറാം, ജി ജയറാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് ഇ രാഘവാണ് എഡിറ്റർ. ദീപക് സുന്ദർരാജന്റേത് തന്നെയാണ് കഥ.

‘അന്നാബെല്ലെ സേതുപതി’ ഉൾപ്പടെ വിജയ് സേതുപതി നായകനാകുന്ന മൂന്ന് ചിത്രങ്ങളാണ് സെപ്റ്റംബറിൽ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...