ചെറിയ ഇടവേളയ്ക്കു ശേഷം ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡിലേക്ക് രിരിച്ചുവരവിനൊരുങ്ങുകയാണ് താര സുന്ദരി കത്രീന കൈഫ്. കത്രീനക്കൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപരിയും എത്തുമെന്നാണ് റിപ്പോർട്ട്.അന്ധാദൂന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീറാം രാഘവന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരകും പ്രധാന കഥാപാത്രങ്ങളാകുക.
ടൈഗര്‍ സിന്ദാ ഹെ, ധൂം3 ചിത്രങ്ങള്‍ക്ക് ശേഷം കത്രീന ബോളിവുഡിൽ സജീവമല്ലായിരുന്നു. അതേ സമയം ഒരിടവേളയ്ക്കു ശേഷം സന്തോഷ് ശിവൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ‘മുംബൈകറി’ലും വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ തമിഴിൽ ഹിറ്റായ ചിത്രം മാനകരത്തിന്റെ റീമേക്കാണ് മുംബൈകര്‍



