വിജയ്‌യും പൗർണമിയും ഇന്ന് മുതൽ ഗൾഫ്‌ നാടുകളിൽ; 50 സ്റ്റേഷനിൽ ചിത്രം റിലീസ്‌ ചെയ്യുന്നു !!

ജിസ്‌ ജോയ്‌ സംവിധാനം ചെയ്ത്‌ ആസിഫ്‌ അലി ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രമായ ‘വിജയ്‌ സൂപ്പറും പൗർണ്ണമിയും’ ഇന്ന് ഗൾഫ്‌ നാടുകളിൽ റിലീസ്‌ ചെയ്യുന്നു. ജനുവരി 11ന് കേരളത്തിൽ റിലീസ്‌ ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്‌. ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ജീവിതത്തിൽ സൂപ്പറാകാൻ ശ്രമിക്കുന്ന വിജയ്‌ എന്ന ചെറുപ്പക്കാരന്റെയും അവനിലേക്ക്‌ കടന്നു വരുന്ന പൗർണ്ണമിയുടെയും കഥ പറയുന്നു.

50 ലൊക്കേഷനുകളിലാണ് ചിത്രം ഇന്ന് ഗൾഫിൽ റിലീസ്‌ ചെയ്യുന്നത്‌. UAE -ൽ 31 സ്ഥലങ്ങളിലും ഖത്തറിൽ 6, ബഹ്‌റൈൻ 5, കുവൈറ്റ്‌ 4, ഒമാൻ 4 എന്നിങ്ങനെയാണ് ചിത്രം റിലീസ്‌ ചെയ്യപ്പെടുന്നത്‌.

Vijay Superum Pournamiyum UAE – GCC Theatre List

ജിസ്‌ ജോയ്‌ – ആസിഫ്‌ അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ മൂന്നാം ചിത്രമാണ് വിജയ്‌ സൂപ്പറും പൗർണ്ണമിയും. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ ആണ് ചിത്രം നിർമ്മിച്ചത്‌. ആസിഫ്‌, ഐശ്വര്യ എന്നിവരെ കൂടാതെ അജു വർഗീസ്‌, ജോസഫ്‌ അന്നംകുട്ടി ജോസ്‌, ബാലു വർഗീസ്‌, സിദ്ധിഖ്‌, ദേവൻ, രഞ്ജി പണിക്കർ, KPAC ലളിത തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണി നിരന്നിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments