അഭിനയം വേണ്ട അത് പാട്ടിനെബാധിക്കുമെന്ന് അപ്പ പറഞ്ഞു

ഗായകൻ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും സിനിമയിൽ അടയാളപ്പെടുത്തിയ താരമാണ് വിജയ് യേശുദാസ്. മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ യേശുദാസിന്റെ മകനാണെങ്കിലും ആ തണലിൽ നിന്ന് മാറി നിന്ന് തന്റേതായ ഇടം നേടിയെടുക്കാൻ വിജയിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും അപ്പ ജീവിതത്തിൽ തന്ന ഉപദേശത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് വിജയ്.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തില്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് അപ്പ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.ടനാവരുതെന്ന് പിതാവ് യേശുദാസ് തന്നെ ഉപദേശിച്ചിരുന്നുവെന്ന് തുറന്നു പറയുകയായിരുന്നു വിജയ്.

അഭിനയത്തിലേക്ക് പോകണ്ട, അത് പാട്ടിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ കേട്ടു. പാട്ടിലൊന്ന് പച്ചപിടിച്ച ശേഷമാണ് മാരിയുടെ ഓഫര്‍ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉള്ളതുകൊണ്ട് അത് ചെയ്യുകയായിരുന്നുവെന്നും വിജയ് പറഞ്ഞു.