നീണ്ട 25 വർഷത്തിന് ശേഷം സംഗീത രാജാവ് സാക്ഷാൽ എ.ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. പൃഥ്വിരാജ് – ബ്ലെസ്സി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. വാർത്തകൾ വന്ന നാൾ മുതൽക്ക് തന്നെ ഇതിലെ ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനങ്ങളുടെ റിക്കോർഡിംഗ് കഴിഞ്ഞെന്നാണ് ഏറ്റവും പുതിയ വിവരം. വിജയ് യേശുദാസ് ആണ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. രണ്ട് ഗാനങ്ങൾ ഉണ്ടെന്ന് നേരത്തെ റഹ്മാൻ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിലെ മറ്റൊരു ഗാനം പാടിയിരിക്കുന്നത് തെന്നിന്ത്യയുടെ പരിചിത പാട്ടുകാരി ചിന്മയി ആണ്.
നിലവിൽ കേരളത്തിലും പുറത്തുമായി 2 ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ നീണ്ടതും അവസാനത്തേതുമായ ഭാഗം ഡിസംബറിൽ ജോർദാനിൽ തുടങ്ങും.
Subscribe
Login
0 Comments