മാന്നാർ മത്തായി സ്പീക്കിങ്ങിന്’ 25 വയസ്; ഓർമ്മകൾ പങ്കുവച്ച് വിജയരാഘവനും മാണി.സി.കാപ്പനും

മാന്നാർ മത്തായി സ്പീക്കിങ് എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ കാൽ നൂറ്റാണ്ട് പിന്നിട്ട അവസരത്തിൽ അതിന്റെ ലൊക്കേഷനെക്കുറിച്ചും സിനിമയെക്കുറിച്ചും ഓർത്തെടുക്കുകയാണ് നടൻ വിജയരാഘവനും, ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ മാണി.സി.കാപ്പനും. സിനിമ പോലെ തന്നെ തമാശ നിറഞ്ഞ ലൊക്കേഷനായിരുന്നു ‘മാന്നാർ മത്തായി സ്പീക്കിങ്’ ലൊക്കേഷനും. ‘റാംജിറാവു’ എന്ന കഥാപാത്രത്തെ 5 സിനിമയിൽ അവതരിപ്പതും റെക്കോർഡ് വിജയമാണെന്നു നടൻ വിജയരാഘവനും പറഞ്ഞു.

സിനിമയുടെ ലൊക്കേഷൻ ഏറ്റുമാനൂരിൽ നീണ്ടൂർ പഞ്ചായത്തിലെ ശാസ്താങ്കലിനു സമീപം കൈപ്പുഴ എന്ന സ്ഥലത്തായിരുന്നു. മാന്നാർ മത്തായി സ്പീക്കിങ് സിനിമയുടെ ആദ്യഭാഗമായ ‘റാംജിറാവു സ്പീക്കിങ്’ ആലപ്പുഴയിലാണ് ചിത്രീകരിച്ചത്. ആലപ്പുഴയിലെ ‘ഉർവശി തിയറ്റേഴ്സ്’ പ്രവർത്തിച്ച കെട്ടിടം വർഷങ്ങൾക്ക് മുൻപ് പൊളിച്ചു നീക്കിയിരുന്നു. മാണി സി കാപ്പന്റെ ഉറ്റസുഹൃത്ത് കൈപ്പുഴ തറയിൽ ലൂക്കാച്ചന്റെ കെട്ടിടമായിരുന്നു ഇത്.
10 മുറികളുള്ള വാർത്ത കെട്ടിടം. വിശാലമായ മുറ്റവും പരിസരവും. ‘ഉർവശി തിയറ്റേഴ്സ്’ അങ്ങനെ അവിടെ പ്രവർത്തനമാരംഭിച്ചു. നാടക കമ്പനിയുടെ പ്രധാന ബുക്കിങ് ഓഫിസും റിഹേഴ്സൽ ക്യാംപും ഇവിടെതന്നെയായിരുന്നു.

ചിരിയുടെ മാലപ്പടക്കങ്ങളുമായി നാടകത്തിന്റെ പിന്നാമ്പുറങ്ങൾ കേരളത്തിലുടനീളം സഞ്ചരിച്ചു. ഒപ്പം മത്തായിച്ചേട്ടനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഗർവാസീസ് ആശാനും പിന്നെ മീരയും. ‘പുറപ്പെട്ടു, പുറപ്പെട്ടു; പുറപ്പെട്ടിട്ട് അരമണിക്കൂറായി’ എന്ന സീൻ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായി വരുന്നുണ്ട്. തറയിൽ ലൂക്കാച്ചന്റെ ഉടമസ്ഥതയിൽ തന്നെയുള്ള ഇല്ലിക്കൽ റസ്റ്റ് ഹൗസിലാണ് ഈ സീൻ ചിത്രീകരിച്ചത്.

ഇല്ലിക്കൽ റസ്റ്റ്ഹൗസിൽവച്ചാണ് സിദ്ധിക്ക് ലാൽ ഇതിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്. സിനിമയിലെ മറ്റു ഭൂരിപക്ഷ സീനുകളും നീണ്ടൂരിലെ വീട്ടിലാണ് ചിത്രീകരിച്ചത്.

ലൊക്കേഷനിൽ വച്ച് ഉണ്ടായ മറ്റൊരു അനുഭവം കാപ്പൻ വിവരിക്കുന്നത് ഇങ്ങനെ. സഹനടി നേരത്തെ പറഞ്ഞ് ഉറപ്പിച്ചതിനേക്കാളും തുക സെറ്റിൽ വച്ച് ആവശ്യപ്പെട്ടു. പ്രൊഡക്‌ഷൻ കണ്ട്രോളർ ഗത്യന്തരമില്ലാതെ ചെക്കെഴുതി. കാപ്പൻ ഒപ്പിട്ടു നൽകി. പിന്നീട് അധികം കഴിയുന്നതിനു മുൻപെ നടി തിരികെയെത്തി. ചെക്ക് മടക്കി തന്നു. ചെക്കിൽ തീയതി രേഖപ്പെടുത്തിയത് ഫെബ്രുവരി മുപ്പത് എന്നാണ്. പിന്നെ പുതിയ ചെക്ക് നൽകി പ്രശ്നം പരിഹരിച്ചു. 

നടൻ വിജയരാഘവൻ ‘റാംജി റാവു’ എന്ന കഥാപാത്രത്തെ 5 സിനിമകളിൽ അവതരിപ്പിക്കേണ്ടി വന്ന അനുഭവമാണ് പങ്കുവച്ചത്. ‘റാംജി റാവു സ്പീക്കിങ് ’ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് മാന്നാർ മത്തായി സ്പീക്കിങ്, ഇതിന്റെ മറ്റു ഭാഷകളിലുള്ള ചിത്രത്തിനു പുറമേ മറ്റൊരു സിനിമയിലും ഇതേ പേരിലുള്ള വില്ലൻ കഥാപാത്രമായി വേഷമിട്ടിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...