മാലിക്കിലെ ‘സുലൈമാനും ഡേവിഡും’; ചിത്രം പങ്കുവെച്ച് വിനയ് ഫോർട്

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ വിനയ് ഫോർടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിമിഷയാണ് നായികയായി എത്തുന്നത്. മെയ് 13ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മതാഅടിസ്ഥാനത്തിലുള്ള വർഗീയ സാഹചര്യങ്ങൾ പ്രമേയമാകുന്ന സിനിമയാണ് ‘മാലിക്’.

ഫഹദിന്റെ ഒപ്പമുള്ള ചിത്രം വിനയ് ഫോര്‍ട് പങ്കുവെച്ചത് ഇതിനകം ശ്രദ്ധനേടി. ‘സുലൈമാനും ഡേവിഡും’ എന്ന അടിക്കുറിപ്പോടെയാണ് നടന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരുകൾ ആണ് സുലൈമാനും ഡേവിഡും. മാലിക്കിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയില്‍ പഴയകാല സ്‌റ്റൈലിലാണ് ഇരുവരും. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ടേക്ക് ഓഫ്, സി യു സോൺ എന്നിവയാണ് മഹേഷ് മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ. വിശ്വരൂപം 2, ഉയരെ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററുമായിരുന്നു മഹേഷ് നാരായണൻ.