ആകാശഗംഗ 2 ഒരാഴ്ചകൊണ്ട് നേടിയത് 5.75 കോടി; മോഹൻലാൽ ചിത്രം ഉടനെത്തും

പുതുമുഖങ്ങളുമായി എത്തി സൂപ്പർ ഹിറ്റുകൾ ഒരുക്കുന്നത് സംവിധായകൻ വിനയന് ഇത് ആദ്യത്തെ സംഭവമല്ല. ദിലീപ്, കലാഭവൻ മണി, ജയസൂര്യ, രാജാമണി തുടങ്ങിയ ഒട്ടേറെ പ്രതിഭകളെ നായക നിരയിലേക്ക് ഉയർത്തി മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. എല്ലാം ഒന്നിനൊന്നു മികച്ച സിനിമകളും, ബോക്സ്ഓഫീസിൽ വലിയ വിജയങ്ങളുമായിരുന്നു. ഇതാ ഇപ്പോൾ വീണ്ടും പുതുമുഖങ്ങളുമായി എത്തി ബോക്സോഫീസിനെ പിടിച്ചുലച്ചിരിക്കുകയാണ് വിനയൻ.

മലയാളത്തിലെ എക്കാലത്തെയും എണ്ണം പറഞ്ഞ ഹൊറർ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ആകാശഗംഗ. മുകേഷും, ദിവ്യ ഉണ്ണിയും, മയൂരിയും, കലാഭവൻ മണിയും, ഇന്നസെന്റും, ജഗദീഷും, തുടങ്ങി വലിയ താര നിര നിറഞ്ഞാടിയ ചിത്രം എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. ഹൊറർ സിനിമകൾക്ക് മലയാളത്തിൽ വലിയൊരു സ്പേസ് ഉണ്ടെന്ന് തെളിയിച്ച സിനിമ കൂടിയായിരുന്നു ആകാശഗംഗ. ഇതായിപ്പോൾ ആ ചിത്രത്തിന്റെ രണ്ടാം ഭാഗവും തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ഇത്തവണ വിഷ്ണു വിനയ്, വീണ നായർ തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, റിയാസ്, ധർമജൻ ബോൾഗാട്ടി, തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. പതിവ് പോലെ കുടുംബ പ്രേക്ഷകരുടെ പിന്തുണകൊണ്ട് വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ഒരാഴ്ചകൊണ്ട് 5.75 കോടി രൂപയാണ് ചിത്രം ബോക്സ്ഓഫീസിൽ നിന്നു മാത്രമായി കളക്റ്റ് ചെയ്തത്. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ നിർമ്മാണവും, വിതരണവും വിനയൻ തന്നെയായിരുന്നു കൈകാര്യം ചെയ്തത്. രണ്ടാം ഭാഗവും വലിയ വിജയമാക്കി തീർത്തതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് വിനയൻ.

വിനയന്റേതായി അടുത്തതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്നത് ജയസൂര്യ നായകനാകുന്ന ചിത്രമാണ് എന്ന് അറിയുന്നു. അതിനു ശേഷം മോഹൻലാലുമൊത്ത് വമ്പൻ ബഡ്ജറ്റിൽ ഒരു ചിത്രമാണ് തയ്യാറെടുക്കുന്നത് എന്നും വിനയൻ പറഞ്ഞിരുന്നു. സംവിധായകൻ വിനയന്റെ മകനും ,വിനയനും മോഹൻലാലുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം യാഥാർഥ്യമായാൽ മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും കടപുഴകുമെന്നർത്ഥം. കാത്തിരിക്കാം മറ്റൊരു വിനയൻ മാജിക്കിനായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments