ബ്രഹ്മാണ്ഡ സിനിമയുമായി വിനയൻ; ‘പത്തൊമ്പതാം നൂറ്റാണ്ട്‌’ പോസ്റ്റർ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ സിനിമയുമായി വിനയൻ വരുന്നു. പത്തൊമ്പതാം നൂറ്റാണ്ട്‌ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത്‌ ഗോകുലം ഗോപാലൻ ആണ്. താരങ്ങൾ ആരാണെന്ന് ഇതുവരെ പുറത്ത്‌ വിട്ടിട്ടില്ലെങ്കിലും അണിയറയിൽ ഒരുങ്ങുന്നത്‌ വലിയ ചിത്രം തന്നെയാണെന്ന സൂചനയാണ് വിനയൻ നൽകിയിരിക്കുന്നത്‌.

മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്‌. കോവിഡ്‌ മഹാമാരിക്ക്‌ ക്ഷമനം വന്നാൽ ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിനയൻ വ്യക്തമാക്കിയിരിക്കുന്നത്‌. എം ജയചന്ദ്രൻ ആണ് സിനിമക്ക്‌ സംഗീതം ഒരുക്കുന്നത്‌.