ഇന്ധന വില വർധനവിൽ ട്രോളിലൂടെ പ്രതികരിച്ച് വിനീത് ശ്രീനിവാസൻ

രാജ്യത്ത് ഇന്ധന വില വർധനവിൽ ട്രോളിലൂടെ പ്രതികരിച്ച് നടൻ വിനീത് ശ്രീനിവാസൻ..’ധൂം 4 പെട്രോള്‍ വില വര്‍ധന സമയത്ത്’ എന്ന് പറഞ്ഞ് അഭിഷേക്ബച്ചനും ഹൃതിക്ക് റോഷനും സൈക്കിളില്‍ പോകുന്ന ഫില്‍റ്റര്‍ കോപ്പിയുടെ ട്രോള്‍ ഫോട്ടോയാണ് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ധൂമിന്‍റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്ന തരത്തിലുള്ള ട്രോളാണ് വിനീത്ശ്രീനിവാസന്‍ പങ്കുവെച്ചത്. ‘ധൂം മച്ചാലേ…’ എന്ന ഹിറ്റ് ഗാനവും ട്രോളിന് അടിക്കുറുപ്പായി വിനീത് ശ്രീനിവാസന്‍ നല്‍കിയിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍റെ ട്രോളിന് താഴെ നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. “ഹെലോ ED office അല്ലേ?..” എന്നും ‘സംഘം സ്കെച്ച്‌ ചെയ്തു വിനീതേട്ടാ’, എന്നുമാണ് ചിലര്‍ പ്രതികരണങ്ങൾ…. ‘കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹിയാക്കും സൂക്ഷിച്ചോളൂ’ എന്ന ഗൗരവ സ്വഭാവത്തിലുള്ള
കമന്‍റുകളും ഉണ്ട്…..നേരത്തെ നടന്‍ ബിനീഷ് ബാസ്റ്റിനും ഇന്ധനവിലയെ പരിഹസിച്ച്‌ രംഗത്തുവന്നിരുന്നു…കഴിഞ്ഞ 44 ദിവസത്തിനുളളില്‍ തുടര്‍ച്ചയായി 25
തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്.