വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’; പ്രണവ്‌ മോഹൻലാലും കല്യാണിയും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ച്‌ ലാലേട്ടൻ

തിരയ്ക്ക് ശേഷം ഒരു വലിയ ഇടവേള കഴിഞ്ഞു തന്റെ അടുത്ത സംവിധാന സംരംഭം ചെയ്യാൻ ഒരുങ്ങുകയാണ് വിനീത്‌ ശ്രീനിവാസൻ. ഹാബിറ്റ് ഓഫ് ലൈഫ് എന്ന നിർമാണ സംരംഭത്തിൽ സജീവമായ വിനീതിന്റെ ഇപ്പോൾ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് മെറിലാന്റ് സിനിമാസ്‌ ആണ്. നീണ്ട 40 വർഷത്തിന് ശേഷം അവർ നിർമ്മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്‌.

ഹൃദയം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ ആകും. കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്‌. മായാനദിയിലൂടെ പ്രേക്ഷകർക്ക്‌ പരിചിതമായ ദർശന രാജേന്ദ്രൻ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്‌. മോഹൻലാൽ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജ്‌ വഴി ‘ഹൃദയം’ അനൗൺസ്‌മെന്റ്‌ നടത്തിയത്‌. അടുത്ത വർഷം ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments