റോഷൻ ഭാവിയുടെ പ്രതീക്ഷയും ഉറപ്പും; വൈറലായി ആരാധകന്റെ കുറിപ്പ്

വിരലിലെണ്ണവുന്ന സിനിമകളിലൂടെ തന്നെ തന്റെ മികവ് തെളിയിച്ച നടനാണ് റോഷൻ മാത്യു. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ. ഇപ്പോഴിതാ റോഷന്‍ മാത്യു, ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സി യു സൂണ്‍ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്.‌‌

ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റോഷന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. റോഷനെ പ്രകീർത്തിച്ച് ആരാധകനായ ടിങ്കു ജോൺസൺ എവുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യുന്നത്. റോഷൻ ഭാവിയുടെ പ്രതീക്ഷമാത്രമല്ല ഉറപ്പുകൂടിയാണെന്ന് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

“സീ യു സൂണ്‍ ” സിനിമയില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചു ഫഹദിനെ ഫോണ്‍ ചെയ്യുന്നൊരു രംഗമുണ്ട് . അതില്‍ റോഷന്റെ ശബ്ദത്തില്‍ പോലും ഒരു വിറയലുണ്ട് , അതോടൊപ്പം നിസ്സഹായതയുമുണ്ട് . അതോടൊപ്പം തന്നെ ഫഹദിനോട് ദേഷ്യപ്പെടുന്ന സീനില്‍ അയാളുടെ ശബ്ദത്തില്‍ തന്നെ അത്രയും ദേഷ്യവും നിരാശയുമൊക്കെ മിന്നിമറയുന്നുമുണ്ട് .

യൂട്യൂബില്‍ നോക്കിയാല്‍ ഏതാണ്ട് ഒന്‍പത് മിനിറ്റോളം നീളമുള്ള അയാളുടെ ഒരു കഥപറച്ചിലും കാണാന്‍ കഴിയും . അതില്‍ അയാളുടെ അവതരണവും ശബ്ദമാറ്റവുമൊക്കെ നല്ല രസമാണ് . കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അയാളുടെ മൂന്ന് സിനിമകള്‍ ഒറ്റയിരുപ്പില്‍ കണ്ട് തീര്‍ത്തതും . കപ്പേളയില്‍ അയാളുടെ ശബ്ദത്തിനോടാണ് ഇഷ്ടം തോന്നിയതെങ്കില്‍ മൂത്തോനില്‍ അയാളുടെ കണ്ണുകളിലാണ് അഭിനയത്തിന്റെ സൗന്ദര്യം മുഴുവനും . ഇതൊക്കെ കണ്ട അനുരാഗ് കശ്യപ് അയാളെ തന്റെ സിനിമയിലെ കഥാപാത്രമാക്കിയെന്നതില്‍ അതിശയമേയില്ല .

ഒരു നടന്റെ വളര്‍ച്ചയുടെ ഗ്രാഫ് വരച്ചു നോക്കിയാല്‍ ഏറ്റവും വളര്‍ച്ചയുണ്ടായിട്ടുള്ളത് റോഷന്‍ എന്ന വ്യക്തിക്ക് തന്നെയാകണം . ആനന്ദത്തില്‍ നിന്നും സീ യു സൂണില്‍ എത്തുമ്ബോഴേക്കും അയാള്‍ ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല , അയാളൊരു ഉറപ്പും കൂടിയാണ് .

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...