കിടിലന്‍ ഫോട്ടോ ഷൂട്ടുമായി നിമിഷ സജയനും ദിവ്യപ്രഭയും; ചിത്രങ്ങള്‍ വൈറല്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഒരൊറ്റ ചിത്രം മതി നിമഷ സജയനെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളിലും താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിലപാടുകളിലൂടെയും, ലാളിത്യത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് നിമഷ. എന്നാല്‍ ഇപ്പോഴിതാ തന്റെ നാടന്‍ ലുക്കിന് ചെറിയൊരു മാറ്റം വരുത്തിയാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്.

മോഡേണ്‍ വേഷത്തിലുള്ള കിടിലന്‍ ഫോട്ടോഷൂട്ടിന് നിമിഷയ്ക്ക് കൂട്ടായി നടി ദിവ്യ പ്രഭയുമുണ്ട്. തമാശ, പ്രതി പൂവന്‍കോഴി, ടേക്ക് ഓഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ദിവ്യ പ്രഭ. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലും പ്രധാനവേഷത്തില്‍ ദിവ്യ പ്രഭ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഷജീര്‍ ബഷീര്‍ എടുത്ത താരസുന്ദരിമാരുടെ വേറിട്ട ലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആരാധകരും നിമിഷയെ കണ്ട് ഞെട്ടിയിരിക്കുന്നു.