വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘രണ്ട്’ റിലീസിനൊരുങ്ങുന്നു

യുവതാരം വിഷ്ണു ഉണ്ണി കൃഷ്ണനെ നായകനാക്കി സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ട്. ചിത്രം ഇപ്പോൾ റീലീസിനൊരുങ്ങിക്കഴിഞ്ഞു. തീയേറ്റർ റിലീസ് പ്രതീക്ഷിച്ച് ഒരുക്കിയ ചിത്രം കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറാനും സാധ്യതയുണ്ട്.

ചിത്രത്തില്‍ നായികയായി എത്തുന്നത് രേഷ്‌മ രാജനാണ് .ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്.നാട്ടിന്‍പുറത്തുക്കാരനായ വാവ എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.അനീഷ് ലാല്‍ ആര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം .

ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി തുടങ്ങിയവർ പ്രധാവ വേഷത്തിലെത്തുന്നു.