വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി അന്ന രേഷ്മ രാജൻ നായികയാകുന്ന സിനിമയായ രണ്ട് പ്രദർശനത്തിന് ഒരുങ്ങുന്നു. സുജിത്ത് ലാൽ ആണ് സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യം ആണ് സിനിമ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിൽ നാട്ടിൻപുറത്ത് കാരനായ വാവ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. അന്ന നഴ്സ് ആയാണ് ചിത്രത്തിൽ എത്തുന്നത്. അന്ന അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പുതിയ പോസ്റ്റർ അന്ന റിലീസ് ചെയ്തിരുന്നു.
ഇർഷാദ്, ഇന്ദ്രൻസ്, ടിനി ടോം, സുധി കോപ്പ, കലാഭവൻ റഹ്മാൻ, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അങ്കമാലി ഡയറിസിലൂടെ ആയിരുന്നു അന്നയുടെ സിനിമ അരങ്ങേറ്റം.



