ക്യാരക്ടര്‍ റോളുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് അബു സലിം

പൊലീസ് ജോലിയില്‍ നിന്നും സിനിമയിലേക്കെത്തിയ നടനാണ് അബുസലിം.വില്ലന്റെ സഹായിയും, ഗുണ്ടയും ആയിരുന്നു സ്്്ഥിരം കഥാപാത്രങ്ങള്‍.1978 മുല്‍ സിനിമയില്‍ നായകന്റെ അടികൊണ്ടു മടുത്ത താരമാണ് അദ്ദേഹമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ഇടക്കാലത്ത് കോമഡി പയറ്റിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഈയിടെ ഷോക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ താന്‍ മികച്ച നടനാണെന്ന് താരം തെളിയിക്കുകയായിരുന്നു. വില്ലനായി അഭിനയിക്കുന്നതില്‍ സംതൃപ്തിയുണ്ട് എന്നാല്‍ ക്യാരക്ടര്‍ റോളിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നാണ് താരം പറയുന്നത്.

ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് അബു സലിം. മിസ്റ്റര്‍, കാലിക്കറ്റ്, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ സൌത്ത് ഇന്ത്യ, മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയ നേട്ടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.