Tuesday, December 1, 2020

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി റാണ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ് താരം. തന്റെ കാമുകി മിഹീകയെ ജീവിത സഖിയാക്കിയത്.

പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹം അധികമാരും അറിഞ്ഞിരുന്നില്ല. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മാത്രമല്ല വിവാഹ വേദിയായത് ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോ ആയിരുന്നു. വിവാഹ വാർത്തയും ചിത്രങ്ങളും പുറത്തുവന്നതോടുകൂടി ഏറെ ചർച്ചയായാത് വിവാഹവേദി സ്റ്റുഡിയോ ആക്കിയ കാര്യമായിരുന്നു.

ഇപ്പോഴിതാ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് റാണ. സിനിമ ചിത്രീകരണങ്ങളൊന്നും നടക്കാതിരുന്ന കാലമായതിനാലാണ് വിവാഹത്തിന് സ്റ്റുഡിയോ തെരഞ്ഞെടുത്തതെന്നു റാണ പറയുന്നു. ‘കൊവിഡ് കാലമായിരുന്നാല്‍ അന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കുറച്ചുപേര്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കാവൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. അധികം ആള്‍ക്കാര്‍ ഒത്തുചേരാന്‍ പാടില്ല. അങ്ങനെയൊക്കെ ആയിരുന്നപ്പോള്‍ സ്റ്റുഡിയോ യോജിച്ച സ്ഥലമാണ്. മാത്രമല്ല വീട്ടിൽ നിന്ന് വളരെയടുത്തും. അങ്ങനെ ഏറെ കാര്യങ്ങൾ ഒത്തുവന്നതോടെ സ്റ്റുഡിയോ വേദിയാക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

Trending Articles

മെഗാസ്റ്റാറിനോട്‌ ഏറ്റുമുട്ടാൻ അരവിന്ദ് സ്വാമിയോ? ആചാര്യയിലെ വില്ലനെത്തേടി ആരാധകര്‍

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി തെലുങ്കിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ആചാര്യ. ബിഗ് ബജറ്റ് ചിത്രമായ ആചാര്യയിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്നാണ് സൂചന. കൊറടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്...

ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്നു; ‘ഗാന്ധി സ്ക്വയര്‍’ ചിത്രീകരണം...

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാന്ധി സ്ക്വയർ. ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം...

നയൻതാര ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയത് വിഘ്നേശിനുവേണ്ടിയല്ലെന്ന് ഉർവശി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയവും സിനിമാലോകത്തെ ചൂടുള്ള ചർച്ചയാണ്. ഇരുവരും ചേർന്ന് നിരവധിക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഗോസിപ്പുകൾ പരന്നതുപോലെ...

ബിലാൽ ഉടനെയില്ല- മറ്റൊരു ചിത്രവുമായി മമ്മൂട്ടി അമൽ നീരദ്...

ആരാധകർ ആഘോഷിച്ച മമ്മൂട്ടി ചിത്രമാണ് ബിഗ്ബി. അമൽ നീരദ് സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ അനൗൺസ് ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിലാൽ റിലീസിനെത്താൻ...

‘സർകാറു വാരി പാട്ട’ മഹേഷ് ബാബു – കീര്‍ത്തി...

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സർകാറു വാരി പാട്ട. 2021 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ഗംഭീര പോസ്റ്ററുമായി പൃഥ്വിരാജിന്റെ ‘കുരുതി’

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന 'കുരുതി' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ...

റെക്കോർഡ് നേട്ടവുമായി ‘മാസ്റ്റർ’ ടീസർ; കാഴ്ചക്കാരുടെ...

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന്...

സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al