ഒരുപാട് സിനിമകൾ സംവിധാനം ചെയ്യണം എന്നും എന്നാൽ അഭിനയവും അതിന്റെയൊപ്പം തന്നെ കൊണ്ട് പോവാൻ താൽപ്പര്യപ്പെടുന്നു എന്നും മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് പറയുന്നു. വനിതാ മാഗസിൻ ഒരുക്കിയ കുട്ടികളോടൊപ്പം ഉള്ള സംവാദത്തിൽ ആണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. ഞങ്ങൾക്ക് വേണ്ടി ഒരു സിനിമ എടുക്കുമോ എന്ന് ചോദിച്ച കുട്ടികളോടായാണ് പൃഥ്വി ഇക്കാര്യം മറുപടി ആയി പറഞ്ഞത്. ഭാവിയിൽ ഒരു ആനിമേഷൻ സിനിമ എടുക്കും എന്നും അങ്ങനെയൊരു ഡ്രീം പ്രൊജക്റ്റ് മനസ്സിൽ ഉണ്ടെന്നും ഏറ്റവും ചാലഞ്ചിംഗ് ആയിട്ടുള്ള പണി കുട്ടികൾക്ക് വേണ്ടി സിനിമ എടുക്കുക എന്നതാണ്. കാരണം നിങ്ങൾ ഏറ്റവും സത്യ സന്ധമായ ഓഡിയൺസ് ആണെന്നും പൃഥ്വി കൂട്ടിചേർത്തു.
Subscribe
Login
0 Comments
Oldest



