‘മരക്കാർ’ ഓ ടി ടി റിലീസ് ചെയ്യുമോ? ഉത്തരവുമായി പ്രിയദർശൻ

കോവിഡ് 19 രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി മലയാള സിനിമകളുടെ അണിയറപ്രവർത്തകർ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ എന്ന് തുറക്കുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യത്തില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഓ ടി ടി റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി പ്രിയദർശൻ എത്തുന്നത്.

മരക്കാര്‍ പോലെ ഒരു ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നു സംവിധായകൻ പ്രിയദര്‍ശന്‍. ഒരു ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട സിനിമ. ഇനിയൊരു 6 മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍ എന്നും അദ്ദേഹം പറയുന്നു. ഈ കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും എന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Marakkar Official Trailer

വരും മാസങ്ങളില്‍ തിയറ്ററുകള്‍ തുറന്നാലും മുഴുവൻ സീറ്റിലും പ്രവേശനം അനുവദിക്കാതെ വരും. സെക്കന്‍ഡ് ഷോയ്ക്കും നിയന്ത്രണം ഉണ്ടാകാം. ഈ സാഹചര്യത്തിൽ ചിത്രങ്ങള്‍ റിലീസ് ചെയ്‍താലും നിര്‍മ്മാതാക്കള്‍ക്ക് മുതലാവില്ല. മാലിക്, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് നിർമ്മാതാവ് ആന്‍റോ ജോസഫ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മികച്ച ചിത്രത്തിനടക്കമുള്ള മൂന്ന് ദേശീയ പുരസ്‍കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്‍കാരങ്ങളും ലഭിച്ച ചിത്രമാണ് ഇത്.

youtube abonnenten kaufen