അർജുൻ അശോകൻ, സംയുക്ത മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന പുതിയ സിനിമയാണ് ‘വോൾഫ്’. ജി.ആർ ഇന്ദുഗോപൻ രചന നിർവഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി അസീസ് ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. അർജുൻ, സംയുക്ത എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നുണ്ട്.



