മകൾ വാമികയുടെ ചിത്രങ്ങൾ പുറത്ത് വിടില്ലെന്ന് അനുഷ്‌ക ശര്‍മ്മ – വിരാട് കോലി ദമ്പതികൾ. ജനുവരി പതിനൊന്നിനാണ് താര ദമ്പതികൾക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇൻസ്റ്റഗ്രമിലാണ് മകൾ വാമികയുടെ ചിത്രം ചിത്രം പുറത്ത് വിടാൻ താല്പര്യപ്പെടുന്നില്ലെന്ന കാര്യം കോലി തുറന്ന് പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ‘വാമിക എന്നാല്‍ എന്താണ് അര്‍ഥം? കുഞ്ഞ് സുഖമായിരിക്കുന്നോ? ദയവു ചെയ്ത് കുഞ്ഞിന്റെ ഒരു ചിത്രം കാണിക്കാമോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ദുര്‍ഗാ ദേവിയുടെ മറ്റൊരു പേരാണ് വാമിക എന്നാണ് കോലി മറുപടി നൽകിയത്. കുഞ്ഞിന് തീരുമാനം എടുക്കാൻ പ്രാപ്തി ആകുന്നത് വരെ അവളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോലി നല്‍കിയ മറുപടിയുടെ പൂർണ്ണരൂപം. ‘ദുര്‍ഗാ ദേവിയുടെ മറ്റൊരു പേരാണ് വാമിക. ചിത്രം കാണിക്കാന്‍ നിര്‍വാഹമില്ല. എന്താണ് സോഷ്യല്‍ മീഡിയ എന്ന് അവള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുകയും സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുകയും ചെയ്യും വരെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്‌ക്കേണ്ട എന്നാണ് ഞാനും ഭാര്യ അനുഷ്‌ക ശര്‍മയും ദമ്ബതികളെന്ന നിലയില്‍ ഒന്നിച്ചെടുത്ത തീരുമാനം.’ – കോലി കുറിച്ചു. നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി.



