ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ്, മംത മോഹൻദാസ്, സിദ്ധീഖ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അന്ന് തന്നെ ഗൾഫ് നാടുകളിലും റിലീസ് ചെയ്യുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസാണ് ചിത്രം ഗൾഫിൽ റിലീസ് ചെയ്യുന്നത്. നേരത്തെ ഒടിയൻ, കെ.ജി.എഫ്, ഞാൻ പ്രകാശൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഗൾഫിൽ പ്രദർശനത്തിനെത്തിച്ചത് വേൾഡ് വൈഡ് ഫിലിംസാണ്.
വയകോം മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയിൽ വിക്കനായ വക്കീൽ കഥാപാത്രമായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം ചിത്രത്തിന്റെ ട്രെയ്ലറും പാട്ടുകളും വൻ ജനപ്രീതി നേടിയിരുന്നു.



