മമ്മൂട്ടിക്ക് യോജിച്ച കഥാപാത്രമെന്ന് എവല്ലാവരും പറഞ്ഞു; പക്ഷെ തീരുമാനം തെറ്റിയില്ല ആ ചിത്രത്തിൽ മോഹൻലാൽ തിളങ്ങിയെന്ന് തിരക്കഥാകൃത്ത്

മോഹൻലാൽ നായകനായി 1994 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘പക്ഷെ’. ശോഭനയും, ശാന്തി കൃഷ്ണയും നായികമാരായെത്തിയ ചിത്രത്തിൽ തിലകന്‍, ഇന്നസെന്‍റ്, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍, എം ജി സോമന്‍ തുടങ്ങി വൻ താരനിരതന്നെ ഉണ്ടായിരുന്നു.

എന്നാൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ചെറിയാൻ കൽപ്പകവാടി പറയുന്ന കഥയാണ് ഇപ്പോൾ വൈറലാകുന്നത്. പക്ഷെയുടെ കഥകേട്ട എല്ലാവരും അഭിപ്രായപ്പെട്ടത് മമ്മൂട്ടിയെ നായകനാക്കണമെന്നായിരുന്നത്രേ. എന്നാൽ മോഹന്‍ലാല്‍ നന്നായി തിളങ്ങുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടായിരുന്നു എന്ന് ചെറിയാന്‍ കല്‍പ്പകവാടി പറയുന്നു.

ചിത്രത്തിന്റെ ക്ലൈമാക്സാണ് വിജയത്തിലേക്ക് നയിച്ചതെന്നും ചെറിയാൻ കൽപ്പകവാടി പറയുന്നു. ചിത്രം ഇന്നും ഓർത്തിരിക്കുന്നത് ക്ലൈമാക്സിന്റെ പ്രത്യേകത കൊണ്ടാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...