ആറ് വർഷത്തിന് ശേഷം വമ്പൻ തിരിച്ചു വരവിനൊരുങ്ങി സിബി.കെ.തോമസ്; നായകനായി ദിലീപ്

1997 മുതൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തെളിഞ്ഞ പേരുകളാണ് ഉദയ് കൃഷ്ണ-സിബി.കെ. തോമസ് എന്നിവരുടേത്. ഇരുവരും സി.ഐ.ഡി മൂസ, റൺവെ, ട്വന്റി-ട്വന്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. 2015ൽ പുറത്തിറങ്ങിയ ഞാൻ മര്യാദരാമൻ എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ടിൽ നിന്ന് പുതിയ ചിത്രങ്ങളൊന്നും വന്നിരുന്നില്ല. എന്നാൽ നീണ്ട ആറു വർഷത്തെ ഇടവേളക്കുശേഷം സിബി.കെ.തോമസ് വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്.ഒരു മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്.

30 വർഷമായി സിനിമയിൽ തന്നെ പ്രവർത്തിച്ചയാളാണ് താനെന്നും, ഒരിക്കലും സിനിമ വിട്ടൊരു ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടില്ല.പല തിരക്കഥകളും ഈ ഇടവേളയിൽ ചർച്ച ചെയ്തെങ്കിലും സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് ലക്ഷ്യം. എന്നാൽ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നും ഉടൻതന്നെ ദിലീപിനെ നായകനാക്കി തന്റെ സംവിധാനത്തിൽ ഒരു മാസ് ചിത്രം പുറത്തിറങ്ങും എന്നും സിബി.കെ തോമസ് പറഞ്ഞു.

എന്നാൽ സിബി.കെ.തോമസ്-ഉദയ് കൃഷ്ണ ടീം ഇനി ഒരിക്കലും ഒന്നിക്കില്ലേ എന്ന ചോദ്യത്തിന് സിനിമ ആയതുകൊണ്ട് എന്തും സംഭവിക്കാം എന്നാണ് സിബി.കെ.തോമസ് മറുപടി നൽകിയത്. ഉദയ്കൃഷ്ണ ഇപ്പോഴും അടുത്ത നല്ല സുഹൃത്താണ്. സിനിമ ഒഴികെയുള്ള മറ്റു കാര്യങ്ങളെല്ലാം ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...