മമ്മൂക്കയുടെ ‘ദി കിംഗ്‌’ലെ കൊലമാസ്സ്‌ ഡയലോഗ്‌ പറഞ്ഞ്‌ KGF നായകൻ യാഷ്‌; കൈയ്യടിച്ച്‌ ആരാധകർ !!

ഇന്നലെ ആണ് കന്നഡ സിനിമയുടെ റോക്കിംഗ്‌ സ്റ്റാർ കേരളക്കരയിൽ എത്തിയത്‌. കൊച്ചി ലുലു മാളിൽ പ്രദർശനം തുടരുന്ന താരത്തിന്റെ കെ.ജി.എഫ്‌ എന്ന സിനിമ കാണുകയും ആരാധകരോടൊപ്പം സെൽഫി എടുക്കുകയും ചെയ്ത താരം. ഇതു കഴിഞ്ഞ്‌ ലുലു മാളിൽ തന്നെ സംഘടിപ്പിച്ച മമ്മൂട്ടി നായകനായി എത്തുന്ന തെലുഗു ചിത്രം ‘യാത്ര’യുടെ ട്രെയ്‌ലർ (മലയാളം) ലോഞ്ചിലും താരം മുഖ്യാതിഥിയായി പങ്കെടുത്തു.

‘സുഖമാണോ കൊച്ചി’ എന്ന് സംസാരിച്ചു തുടങ്ങിയ യാഷ്‌ മലയാളത്തിൽ സംസാരിക്കാൻ താൻ പരമാവധി ശ്രമിച്ചെങ്കിലും മലയാളം ഇച്ചിരി പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് മമ്മൂക്കയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ദി കിംഗിലെ കിടിലൻ സംഭാഷണവും പറഞ്ഞ്‌ യാഷ്‌ ആരാധകരുടെ കൈയ്യടി നേടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments