ബോക്സോഫീസിലും അജയ്യനായി റോക്കി ഭായ്‌..!!


പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത്‌ യാഷ്‌ നായകനായി എത്തിയ KGF ഇന്ത്യയൊട്ടാകെ ഗംഭീര അഭിപ്രായവുമായി മുന്നേറുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ബോളിവുഡിന്റെ കിംഗ്‌ സാക്ഷാൽ ഷാറൂഖ്‌ ഖാൻ നായകനായ സീറോയുടെ കൂടെ റിലീസ്‌ ചെയ്ത്‌ സീറോയേക്കാൾ മികച്ച അഭിപ്രായവും കളക്ഷനുമാണ് KGF ന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഡിസംബർ 21ന് റിലീസ്‌ ചെയ്ത ചിത്രം ആദ്യ ദിനം 20 കോടിയിലേറെ രൂപ വേൾഡ്‌ വൈഡ്‌ കളക്ഷൻ നേടിയിരുന്നു. ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിനം കളക്ഷൻ എന്ന റെക്കോർഡും ഇതോടെ യാഷിന്റെ KGF സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ 4 ദിവസത്തെ വേൾഡ്‌ വൈഡ്‌ കളക്ഷൻ പുറത്തു വന്നിട്ടുണ്ട്‌. ട്രേഡ്‌ അനലിസ്റ്റുകളുടെ കണക്ക്‌ പ്രകാരം ഏതാണ്ട്‌ 80 കോടിയോളം രൂപ ചിത്രം ഇതുവരെ കളക്റ്റ്‌ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌.

ആദ്യ ദിനത്തേക്കാൾ വൻ മുന്നേറ്റമാണ് ചിത്രം ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്‌. തമിഴ്‌, തെലുഗു, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രത്തിന് ആദ്യ ദിനത്തേക്കാൾ കളക്ഷൻ ഉണ്ടെന്ന് അതാത്‌ ബോക്സോഫീസ്‌ ട്രേഡ്‌ അനലിസ്റ്റുകൾ പറയുന്നു. ചിത്രത്തിന്റെ ഹിന്ദി വേർഷൻ ആദ്യ ദിനം നേടിയതിനേക്കാൾ കൂടുതൽ തിങ്കളാഴ്ച നേടാൻ സാധിച്ചു എന്ന് ബോളിവുഡ്‌ ട്രേഡ്‌ അനലിസ്റ്റ്‌ തരൺ ആദർശ് പറയുന്നു.

കന്നഡ ഫിലിം ഇൻഡസ്‌ട്രിയിലെ ആദ്യ 100 കോടി എന്ന സ്വപ്ന നേട്ടത്തിലെത്താൻ KGF ന് വരും ദിനങ്ങളിൽ സാധിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments