40 ദിവസം കൊണ്ട്‌ ബാഹുബലിയുടെ റെക്കോർഡ്‌ തകർത്ത്‌ ബ്രഹ്മാണ്ഡ ചിത്രം KGF !!

റിലീസ്‌ ചെയ്ത്‌ 40 ദിവസം പിന്നിടുമ്പോഴും കെ.ജി.എഫ്‌ തരംഗം അവസാനിക്കുന്നില്ല. കന്നഡ സിനിമയിലെ സകല റെക്കോർഡും തകർത്ത്‌ മുന്നേറിയ ചിത്രം കർണ്ണാടകയിൽ നിന്ന് 100 കോടി രൂപ കളക്റ്റ്‌ ചെയുന്ന ആദ്യ കന്നഡ സിനിമയെന്ന ഖ്യാതിയും നേടിയിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം കൂടി യാഷിന്റെ കെ.ജി.എഫ്‌ കരസ്ഥമാക്കിയിരിക്കുകയാണ്. സാക്ഷാൽ ബാഹുബലി 2 കർണ്ണാടകയിൽ സൃഷ്ടിച്ച റെക്കോർഡ്‌ ആണ് KGF മറികടന്നത്‌. 129 കോടി രൂപ നേടിയ ബാഹുബലി 2 ആയിരുന്നു ഇതുവരെ കർണ്ണാടകയിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രം. എന്നാൽ ഇനി ആ റെക്കോർഡ്‌ KGF ന്റെ പേരിൽ ആണ്. 134 കോടി രൂപയാണ് പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത ഈ ചിത്രം കർണ്ണാടകയിൽ നിന്നും മാത്രം കരസ്ഥമാക്കിയത്‌.

ആഗോളതലത്തിൽ ഇതിനോടകം 240 കോടി രൂപ നേടിയ ചിത്രം ഏറ്റവും അധികം കളക്ഷൻ നേടുന്ന കന്നഡ ചിത്രമെന്ന നേട്ടവും തന്റെ പേരിലാക്കിയിട്ടുണ്ട്‌. ചിത്രത്തിന്റെ ഹിന്ദി പതിപ്പ്‌ മാത്രം ഏതാണ്ട്‌ 43.93 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് ട്രേഡ്‌ അനലിസ്റ്റുകൾ പറയുന്നത്‌. ഒരു മൊഴിമാറ്റ ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ ചിത്രവും കെ.ജി.എഫ്‌ തന്നെ ആയിരിക്കും.

അമേരിക്കയിൽ ചിത്രം റീ റിലീസ്‌ ചെയ്തേക്കും എന്നാണ് അറിയാൻ സാധിച്ചത്‌. അങ്ങനെയെങ്കിൽ 250 കോടി രൂപ ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കാനുള്ള സാധ്യത കൂടുതൽ ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x