തെന്നിന്ത്യയിലെ തന്നെ വൻ ബഡ്‌ജറ്റ്‌ ചിത്രം; വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കെ.ജി.എഫ് വരുന്നു…..!!

പേര് കേട്ടതു മുതൽ ട്രയ്ലർ കാണുന്നത് വരെയും അവിടന്ന് അങ്ങോട്ടുമുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.
കർണാടകയിലെ കോലാർ ഗോൾഡ് ഫീല്ഡിന്റെ കഥ പറയുന്ന കെജിഎഫ് സംവിധാനം ചെയ്യുന്നത് ഉഗ്രം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകൻ ആയ പ്രശാന്ത് നീൽ ആണ്.
ഇറങ്ങിയ ട്രൈലറിന് ലഭിച്ച പ്രതികരണം തന്നെ ചിത്രത്തിന്റെ പ്രതീക്ഷ എത്രത്തോളം ആണെന്ന് വരച്ചു കാട്ടുന്നു.

കന്നഡ സൂപ്പർസ്റ്റാർ യാഷ് നായകനാവുന്ന കെജിഎഫ് 1960-70 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.
ഏകദേശം 30 കോടിയോളം രൂപയിൽ ഒരുക്കിയ സെറ്റിൽ 4 വർഷം ഷൂട്ടിംഗ് കൊണ്ടാണ് കെജിഎഫ് പൂർത്തിയാക്കിയത്. രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗം ആയിരിക്കും ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുക. 80 കോടിയോളം രൂപയാണ് ആദ്യ ഭാഗത്തിന്റെ മാത്രം ചിലവ്.

മലയാളം, ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ കൂടാതെ ചൈനീസ്, ജാപ്പനീസ് ഭാഷകളിലും കെജിഎഫ് റിലീസിനൊരുങ്ങുന്നു. തമിഴിൽ നടൻ വിശാലും ഹിന്ദിയിൽ ഫർഹാൻ അക്തറും ആയിരിക്കും ചിത്രം വിതരണം ചെയ്യുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments