സുഡാനിക്ക്‌ ശേഷം സകരിയ വീണ്ടും; ‘ഹലാൽ ലൗ സ്റ്റോറി’യിൽ നായകന്മാരായി ഇന്ദ്രജിത്തും ജോജുവും

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഏറെ ലഭിച്ച സുഡാനി ഫ്രം നൈജീരിയ എന്ന സിനിമക്ക്‌ ശേഷം സകരിയ മുഹമ്മദ്‌ ഒരുക്കുന്ന അടുത്ത ചിത്രത്തിന് ‘ഹലാൽ ലൗ സ്റ്റോറി’ എന്ന് പേരിട്ടു. പപ്പായ ഫിലിംസിന്രെ ബാനറിൽ ആഷിക്‌ അബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത്‌, ജോജു ജോർജ്‌, ഷറഫുദ്ദീൻ, ഗ്രേസ്‌ ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌.

സംവിധായകൻ സകരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്‌. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments